സ്വാഗതം

Website counter

Tuesday, February 8, 2011

ചരിതം

എത്ര ചാ‍രി നിന്നിട്ടും
ഞാനത് തുറന്നു തന്നില്ല
തുളയില്‍ കൂടി
ഇരുട്ടിനെ നീ തൊടുന്നതിനപ്പുറം
എനിക്ക്
മറ്റൊന്നും കാണിച്ചു തരാനില്ല
ഇരുട്ടിനെ ഇരുട്ടായി
പുറത്തെടുക്കാനും
എനിക്കാവില്ല,
കൊഴിഞ്ഞ കാലത്തെ
തെളിഞ്ഞു വായിക്കാന്‍
നിനക്കും